വൈപ്പിൻ : മത്സ്യക്കച്ചവടം നടത്തുന്ന കുഴുപ്പിള്ളി തുണ്ടിപ്പുറം നിന്തസ്ഥലത്ത് രാമചന്ദ്രനെ ആക്രമിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000 രൂപ കവർന്നെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ മത്സ്യക്കച്ചവടത്തിനായി പറവൂർക്ക് പോകുവാൻ ചെറുവൈപ്പ് ജംഗ്ഷനിൽ വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. നാല് സൈക്കിളുകളിലായി വന്ന അഞ്ച് യുവാക്കളാണ് ആക്രമണം നടത്തിയത്. കുഴുപ്പിള്ളി , തുണ്ടിപ്പുറം പ്രദേശങ്ങളിൽ നിന്ന് രണ്ട് സൈക്കിളുകളും മോഷണം പോയിട്ടുണ്ട്. മുനമ്പം പൊലീസിൽ രാമചന്ദ്രൻ പരാതി നൽകി.