വൈപ്പിൻ : മുരിക്കുംപാടത്ത് സംസ്ഥാന പാതയ്ക്കരികെയുള്ള വീടുകളിൽ മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചു. ഞായറാഴ്ച രാവിലെ 5.45 ഓടെ അഞ്ചംഗസംഘം സൈക്കിളുകളിൽ വന്ന് വീടിന്റെ മതിൽ ചാടിക്കടന്ന് അവിടെനിന്ന് ഗിയറുള്ള സൈക്കിൾ കടത്തിക്കൊണ്ടുപോയി. റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറയിലുള്ള ഇതിന്റെ ദൃശ്യങ്ങൾ ഞാറക്കൽ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം മുരിക്കുംപാടത്ത് മറ്റൊരു വീട്ടിലും സമാന രീതിയിൽ മോഷ്ടക്കാൾ സൈക്കിൾ കവർന്നു. കഴിഞ്ഞ ആഴ്ച മുരിക്കുംപാടത്തെ ഒരു ലോഡ്ജിൽ നിന്ന് മുറി കുത്തിത്തുറന്ന് പണവും കവർന്നിരുന്നു.