വൈപ്പിൻ : വൈപ്പിൻ ഗവ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതിനെതിരെ നൽകിയ പരാതിയിലെ വാദം കേട്ട് രണ്ട് ദിവസത്തിനകം തീർപ്പ് കൽപ്പിക്കാൻ പരാതി പരിഹാര സെല്ലിനോട് ഹൈക്കോടതി നിർദേശിച്ചു. എ.ഐ.എസ്.എഫ് നൽകിയ ഹർജിയിലാണ് നിർദേശം. കോളേജ് യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടെണ്ണമൊഴികെ മറ്റെല്ലാ സീറ്റിലേക്കുമുള്ള എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയിരുന്നു.