വൈപ്പിൻ : വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന 30000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കുന്നത്തിന്റെ സമയപരിധി വിവാഹം കഴിഞ്ഞ് ഒരു വർഷം വരെയായി ദീർഘിപ്പിച്ച് മന്ത്രി കെ.കെ. ശൈലജ ഉത്തരവായി. വിവാഹത്തിരക്കിനിടെ ഈ ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിന് രക്ഷകർത്താക്കൾക്ക് പലപ്പോഴും കഴിയാറില്ല. അതിനാൽ ഇത്തരം കേസുകളിൽ ധനസഹായത്തിനുള്ള അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഇത് ബാധകമാണ്.