road
തകർന്ന് കിടക്കുന്ന വെള്ളൂർക്കുന്നം ബെെപാസ് റോഡ്

മൂവാറ്റുപുഴ:എം സി റോഡിനേയും കോതമംഗലം - മൂന്നാർ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന ബെെപാസ് റോഡ്. ദൂരം വെറും ഒരു കിലോമീറ്ററേയുള്ളു.പകുതി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലും ബാക്കി പകുതി മൂവാറ്റുപുഴ നഗരസഭയുടെ കീഴിലും . വെള്ളൂർക്കുന്നത്തുനിന്നാരംഭിച്ച് ഇ ഇ സി മാർക്കറ്റിനു മുന്നിലൂടെ പോയി കോതമംഗലം റോഡിലേക്ക് എത്തുന്ന ഏറെ തിരക്കേറിയ റോഡിനെക്കുറിച്ചാണ് പറയുന്നത്. റോഡ് തകർന്ന് തരിപ്പണമായിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു കുഴിയിൽ നിന്ന് അടുത്തകുഴിയിലേക്ക് ചാടിചാടിയാണ് വാഹനം പോകുന്നത്. ഇൗ റോഡിലാകെ നോക്കിയാൽ ഏകദേശം നൂറുമീറ്റർ മാത്രമാണ് കുഴിയില്ലാത്തതായുള്ളു.

പൊതുമരാമത്ത് വകുപ്പിന്റെ അധികാര പരിധിയിലുള്ളത് അവരും നഗരസഭയുടെ അധികാരത്തിലുള്ളത് നഗരസഭയും അടിയന്തരമായി നവീകരിച്ച് റോഡ് യാത്ര സുഗമമാ

ക്കണമെന്ന് ആവശ്യമുയർന്നു.

കോതമംഗലം റോഡിലും എം.സി റോഡിലും തിരക്കും ഗതാഗതക്കുരുക്കും വരുമ്പോൾ എളുപ്പവഴിയായി കാണുന്ന റോഡ്.

കാലവർഷം ശക്തമായതോടെ റോഡിലെ കുഴികൾവലുതാകുകയും വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രപോലും അസാദ്ധ്യമാകുകയും ചെയ്തു.

. റോഡിലെ കുഴികളിൽ വീണ് വാഹനങ്ങളുടെ സ്പെയർപാർട്സുകൾ പതിവായി മാറ്റേണ്ട അവസ്ഥ

വൻ നഷ്ടമെന്ന് വാഹന ഉടമകൾ

.ഇടക്കിടെ കുഴിയടക്കാറുണ്ടെങ്കിലും അടച്ചതിനു പിന്നാലെ കുഴി രൂപപ്പെടുന്നു