lions
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ഇ സമാഹരിച്ച പ്രളയബാധിതർക്കുള്ള വസ്തുക്കളുടെ വിതരണം ഗവർണർ രാജേഷ് കോളരിക്കൽ നിർവഹിക്കുന്നു.

കൊച്ചി : ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ഇയുടെ നേതൃത്വത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 ക്ലബുകൾ പ്രളയബാധിതർക്ക് 87 ലക്ഷം രൂപയുടെ സാധനസാമഗ്രികൾ എത്തിച്ചു.

പാലക്കാട്, നിലമ്പൂർ, ആലപ്പുഴ, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് എത്തിച്ചതെന്ന് ഗവർണർ രാജേഷ് കോളരിക്കൽ, ക്യാബിനറ്റ് സെക്രട്ടറി വിൻസന്റ് കല്ലറക്കൽ, ട്രഷറർ കുര്യൻ ആന്റണി എന്നിവർ അറിയിച്ചു. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 50 വീടുകൾ നിർമ്മിച്ച് നൽകും. 318 ഇയ്ക്ക് ഫൗണ്ടേഷൻ അനുവദിക്കുന്ന 7 ലക്ഷം രൂപകൊണ്ട് ദുരിതബാധിതർക്ക് ശുചീകരണ ഉപകരണങ്ങൾ, മരുന്നുകൾ, കുട്ടികൾക്ക് പഠന ഉപകരണങ്ങൾ എന്നിവ നൽകും.