ആലുവ: ഭൂമിമാഫിയാ സംഘത്തിന് വഴങ്ങി പാടശഖരം വാങ്ങി ഓഫീസ് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് എടത്തല ഗ്രാമപഞ്ചായത്ത് പിൻമാറണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന ആവശ്യപ്പെട്ടു. ഒന്നും പ്രതികരിക്കാത്ത പ്രതിപക്ഷത്തിന്റെ നീക്കത്തിലും ദുരൂഹതയുണ്ട്. ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി പഞ്ചായത്ത് അനക്‌സ് കെട്ടിടത്തിലേക്ക് മാറ്റി നിലവിലുള്ള സ്ഥലത്ത് ആധുനിക രീതിയിൽ ബഹുനില മന്ദിരം പണിയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.