spc
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾദുരിതാശ്വാസ വസ്തുക്കൾ കൈമാറുന്നു

കൂത്താട്ടുകുളം:പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ കൈത്താങ്ങ് .വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ എസ്. പി. സി യുടെ നേതൃത്വത്തിൽ സ്ക്കൂൾ പിടിഎ യുടെയും, അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും ,കുട്ടികളുടെയും പങ്കാളിത്തത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വിവിധ സാധനസാമഗ്രികൾ ശേഖരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുബി കെ.ടി ,ഹൈസ്ക്കൂൾ എച്ച് എം ബിന്ദു മോൾ പി എബ്രാഹം എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ പോൾ തോമസ് പീച്ചീയിലിന് ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി . പി .ടി. എ പ്രസിഡന്റ് ജോൺസൺ തോമസ് , വൈസ് പ്രസിഡന്റ് ബിജു ഐസക്ക് ,എസ് പി സി യുടെ സി പി ഒ ജോമോൻ ജോയി ,എ സി പി ഒ ജോയ്സ് മേരി എൻ. ജിതുടങ്ങിയവർപങ്കെടുത്തു .