മൂവാറ്റുപുഴ: സാമ്പത്തിക മേഖലയുടെ വളർച്ച മുന്നിൽ കണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യവിവിധ പഠനങ്ങൾക്ക് തുടക്കമിടുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സാമ്പത്തിക മേഖലയുടെ അഞ്ച് ട്രില്യൻ ഡോളർ എന്ന വളർച്ചാലക്ഷ്യമാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ ശാഖ തലത്തിൽ നിന്നും വിവര ശേഖരണത്തിനായി അവലോകന യോഗം നടന്നു. മൂവാറ്റുപുഴ റീജിയണിലെ ശാഖ മാനേജർമാരുടെ യോഗംഎസ് ബി ഐ ഹെഡ് ഓഫീസ് ഡി ജി എം ജയറാം കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്തു. റീജിണൽ മാനേജർആർ.വി അജിത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനത്തിന്റെ വിശകലനം നടത്തി ആശയങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ചു. വ്യവസായങ്ങൾക്കും കൃഷിക്കും നൽകുന്ന വായ്പകൾ , വിദ്യാഭ്യാസ വായ്പ, വനിത ശാക്തികരണ പദ്ധതികൾ, എം എസ് എം ഇ മുദ്ര വായ്പകൾ, ഗ്രീൻ ഇക്കോണമി പദ്ധതികൾ, ഡിജിറ്റൽ പണമിടപാടുകൾ, ഭവനവായ്പകൾ തുടങ്ങിയ വിവിധ വിഷയങ്ങളെകുറിച്ചാണ് ചർച്ചകൾ നടത്തിയതെന്ന് റീജിണൽ മാനേജർ അറിയിച്ചു.