കൊച്ചി : നവകേരള ശില്പികളിൽ പ്രമുഖനായ സഹോദരൻ അയ്യപ്പന്റെ 131 ാം ജന്മദിനം 22 ന് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. രാവിലെ 8.30 ന് കടവന്ത്ര ജി.സി.ഡി.എക്ക് മുന്നിലെ സഹോദരൻ പ്രതിമയിൽ പ്രൊഫ.എം.കെ. സാനുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. അനുസ്‌മരണ സമ്മേളനത്തിൽ പ്രൊഫ.എം.കെ. പ്രസാദ് പ്രസംഗിക്കും.