കൊച്ചി: സ്വാമി ബോധിതീർത്ഥയുടെ 'തത്വചിന്തയിലെ ലാവണ്യശില്പികൾ' എന്ന കൃതിയുടെ പ്രകാശനം ഇന്ന് വൈകിട്ട് ആറിന് ചങ്ങമ്പുഴ പാർക്കിൽ നടക്കും. പ്രൊഫ.എം.കെ.സാനു ആദ്യപ്രതി വേണു വി.ദേശത്തിന് കൈമാറും. വി.കലാധരൻ സംസാരിക്കും. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.