കൂത്താട്ടുകുളം: ഇടയാർ ഗവ: എൽ.പി.സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് അനൂപ് ജേക്കബ് എം.എൽ.എ. നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭാ ചെയർമാൻ റോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.അനൂപ് ജേക്കബ് എം.എൽ.എ.യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്കൂൾ ബസ് വാങ്ങിയത്.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എൻ.പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പി.സി.ജോസ്, ഫെബീഷ് ജോർജ്, ടി.എസ്.സാറ, നളിനി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അജയ് ഇടയാർ, തൊമ്മച്ചൻതേക്കുംകാട്ടിൽ, യു .പി.എസ്.ഹെഡ്മാസ്റ്റർ ടി.കെ.സദനൻ, കെ.എസ്.ഓമന, മേരി മാത്യു, ആൻറണിസേവ്യർ, സജീവ് എം.ആർ.ശ്രീജ അനീഷ് എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് ബിൻസി എബ്രാഹം നന്ദിയും പറഞ്ഞു.