മൂവാറ്റുപുഴ: നിർമല കോളേജ് മലയാളസമാജത്തിന്റെഈ അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ'സമഷ്ടി 2019'ന് തുടക്കമായി എഴുത്തുകാരനും പത്രപ്രവർത്തകനുമായ . അജയ് പി. മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസിസ് കോലോത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിനെക്കുറിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവാദവും നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, മുൻ പ്രിൻസിപ്പൽ. ഡോ. വിൻസന്റ് നെടുങ്ങാട്ട് , മലയാളവിഭാഗം അദ്ധ്യാപിക നീന തോമസ് അസോസിയേഷൻ സെക്രട്ടറി കുമാരി, അനഘ ജയദാസ് തുടങ്ങിയവർ സംസാരിച്ചു.. ഫാ. ഫ്രാൻസിസ് കണ്ണാടൻ (ബർസാർ) സി. ലൗലി എബ്രഹാം, ഫാ. ജോസ് കേളമ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.