ആലുവ: നിലമ്പൂരിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് എടയപ്പുറം സ്വദേശികളുടെ സഹായഹസ്തം. നിലമ്പൂർ നഗരസഭയുടെ കീഴിലുള്ള മാനവേദൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ സമ്മാനിച്ചത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം കാജ മൂസ, നൗഷാദ് മരക്കാർ, നവസ്‌ചെന്താര, അബ്ദുൾ മജീദ്, ജലീൽ, ഷിബു പെരുമ്പിള്ളി എന്നിവരടങ്ങിയ സംഘമാണ് വിദ്യാർത്ഥികൾക്ക് സഹായവുമായി നിലമ്പൂരിലെത്തിയത്.