v-g-dinesh
ഉച്ചഭക്ഷണ ധനസഹായപദ്ധതിസഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റ്രാർ വി.ജി. ദിനേശ് നിർവഹിക്കുന്നു

പെരുമ്പാവൂർ: മുടക്കുഴ ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ മുഴുവൻ സ്‌കൂളുകൾക്കും ഉച്ചഭക്ഷണ ധനസഹായവുമായി മുടക്കുഴ സഹകരണ ബാങ്ക് രംഗത്ത്.ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നുമാണ് പദ്ധതിക്കുള്ള ഫണ്ട് വിനിയോഗിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി. പി. അവറാച്ചൻ പറഞ്ഞു.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി. ദിനേശ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ, ഒ. ദേവസി,ജോഷിതോമസ്,ജോബിമാത്യു, എൻ. പി. രാജീവ്, കെ. വി സാജു,പോൾ കെ പോൾ,ഇ. വി. വിജയൻ,ടി. സനൽ,മേഴ്‌സി പോൾ, ദീപ ഗിരീഷ്, മോളി രാജു ,ഓമനകുമാരി ടി. കെ. എന്നിവർ പ്രസംഗിച്ചു