iris
ഐറീസ് മനോജ്

അങ്കമാലി: ഭോപ്പാലിൽ 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന 73ാമത് സീനിയർ ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ അങ്കമാലി വിശ്വജ്യോതി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഐറീസ് മനോജ് യോഗ്യത നേടി. കേരളത്തെ പ്രതിനിധീകരിച്ചാണ് ഐറീസ് മനോജ് മത്സരത്തിൽ പങ്കെടുക്കുന്നത്. അങ്കമാലി മുണ്ടാടൻവീട്ടിൽ മനോജിന്റെയും റാണിയുടെയും മകളാണ് ഐറീസ് മനോജ്.