പള്ളുരുത്തി: പള്ളുരുത്തിയിൽ 3രൂപ ചപ്പാത്തി തരംഗമാകുന്നു. കുമ്പളങ്ങി വഴിയിലാണ് സ്ഥാപനം. പുലർച്ചെ 5ന് തുടങ്ങുന്ന സ്ഥാപനം രാത്രി വരെ പ്രവർത്തിക്കും. 50 രൂപ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കുശാൽ. ഹോട്ടലുകാർ ഇവിടെ നിന്ന് 3 രൂപക്ക് വാങ്ങുന്ന ചപ്പാത്തിയാണ് 10 രൂപക്ക് വരെ വിറ്റഴിക്കുന്നത്. ഒരു ത്യാഗവും സഹിക്കാതെ 7 രൂപ ലാഭം.കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ഈ കടകൾ തുറന്നിട്ടുണ്ട്. ചിങ്ങം ഒന്നിന് പള്ളുരുത്തി കോണം ദേശാഭിമാനി വായനശാലക്ക് സമീപം ശ്രീ മുരുകാ ഫുഡ്സ് എന്ന പേരിലും ചപ്പാത്തി കട തുറന്നു. ചപ്പാത്തി കൂടാതെ പൊറോട്ട, വെള്ളേപ്പം തുടങ്ങിയവയും വിൽപ്പനക്കുണ്ട്. സമയമില്ലാത്തവർക്ക് ഈ 3 രൂപ ചപ്പാത്തി ഒരനുഗ്രഹമായിരിക്കുകയാണ്. മെഷീനിലാണ് ചപ്പാത്തി നിർമ്മാണം. മിനുറ്റുകൾക്കുള്ളിൽ ആയിരത്തിൽപരം ചപ്പാത്തിയാണ് പുറത്തു വരുന്നത്.തോപ്പുംപടിയിലും ഈ കടകൾ തുറന്നിട്ടുണ്ട്.കൂടാതെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ഇതിന്റെ ബ്രാഞ്ചുകൾ വരുന്നതോടെ ഹോട്ടലുകാരുടെ കഴുത്തറുപ്പൻ ചാർജിന് അറുതിയാകും.എട്ട് രൂപ മുതൽ പത്ത് രൂപ വരെയാണ് മറ്റു ഹോട്ടലുകളിൽ ചപ്പാത്തിയുടെ വില. ടൂർ സംഘം, ഹോട്ടൽ ഉടമകൾ തുടങ്ങിയവർ പലരും ഇവിടെ നിന്നാണ് ചപ്പാത്തികൾ ഓർഡർ ചെയ്യുന്നത്.ചിലർ ചപ്പാത്തി മാത്രം വാങ്ങി കറികൾ വീട്ടിലുണ്ടാക്കുന്ന സ്ഥിതിയാണ്. പച്ചക്കറികൾ മുതൽ ചിക്കൻ കറികൾ വരെ ഇവിടെ ലഭ്യമാണ്.

#3 രൂപ ചപ്പാത്തി

# 10 എണ്ണത്തിന് 30 രൂപ

# കറികൾക്ക് 20 രൂപ