anwar-sadath-mla
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കുന്നത്തേരി പ്രദേശം അൻവർ സാദത്ത് എം.എൽ.എ സന്ദർശിക്കുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ വർഷകാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കുന്നത്തേരി പ്രദേശം അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ചു. കൊച്ചി മെടോ യാർഡിനായി ചവർപ്പാടത്തെ 44 ഏക്കർ നികത്തിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്നം കൊച്ചി മെട്രോ അധികാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ജമാൽ, കെ.കെ. ശിവാനന്ദൻ, ജാസ്മിൻ ഷരീഫ്, ഷൈനി ശിവാനന്ദൻ, ഇ.എം. ഷരീഫ്, കെ.എം. അലി എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.