അങ്കമാലി : പി. കൃഷ്ണപിള്ളയുടെ 72ാം മത് അനുസ്മരണ ദിനാചരണം നടത്തി. സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് സൗത്തിൽ നടന്ന അനുസ്മരണ യോഗം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.പി പത്രോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ജെ. വർഗീസ്, ഏരിയ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, ടി. വൈ. ഏല്യാസ് എന്നിവർ സംസാരിച്ചു.