flood
ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേടിനെതിരെ കടുങ്ങല്ലൂർ പഞ്ചായത്ത് 13-ാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ആലുവ: മഹാപ്രളയ ദുരിതാശ്വാസ വിതരണത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് 13-ാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നാമതും അപ്പീലിൽ നൽകിയ മുഴുവൻ പേരുടെയും അപേക്ഷ നിരസിച്ചെന്ന് സമരക്കാർ ആരോപിച്ചു. അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥ വീടുകളിൽ കയറി പരിശോധനയ്ക്ക് തയ്യാറായില്ലെന്നും പരാതി പറഞ്ഞ പഞ്ചായത്ത് മെമ്പറെ ആക്ഷേപിച്ചെന്നും പറയുന്നു. ഉപരോധം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

നാസർ എടയാർ, ചമയം അബ്ദു, നൗഷാദ് കല്ലായി, മെമ്പർ സബീന ഹാരിസ്, കെ.എ. ഷുഹൈബ്, കെ.എ. ഹൈദ്രോസ്, ടി.എ. സമദ്, വി.കെ. സെയ്തുമുഹമ്മദ്, ഇ.എ. മുഹമ്മദാലി, സിജോ ജോസ്, പി.എ. ഹമീദ്, ടി.സി. മാത്യൂസ്, പി.എ. കരീം എന്നിവർ നേതൃത്വം നൽകി. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് സമരക്കാർ പിരിഞ്ഞുപോയത്. പരിഹാരമില്ലെങ്കിൽ കളക്ടറേറ്റിലേക്ക് പോകുമെന്നും വി.ജി. ജയകുമാർ പറഞ്ഞു.