francics
ഫ്രാൻസിസ്

കൊച്ചി: വെണ്ണല മംഗലയിൽ ഭദ്രകാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് ആയിരത്തിലധികം രൂപ മോഷ്‌ടിച്ച ഫോർട്ടുകൊച്ചി അമരാവതി കോക്കേഴ്സ് തിയേറ്ററിന് സമീപം ഇലഞ്ഞിക്കൽ ഉണ്ട ഫ്രാൻസിസ് എന്നു വിളിക്കുന്ന ഫ്രാൻസിസിനെ (62) പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.ഐ. വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.