ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി ബോട്ട് ജെട്ടി അടച്ച് പൂട്ടി ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ മഹാത്മ സാംസ്ക്കാരിക പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു.ഒരു വർഷം പിന്നിട്ടിട്ടും അധികാരികൾ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. യാത്രക്കാരൻ ഇറ്റലി സ്വദേശി ലൂക്ക പരിപാടി ഉദ്ഘാടനം ചെയ്തു.ബോട്ട് ജെട്ടിയിൽ യാത്ര ചെയ്യാൻ എത്തിയതായിരുന്നു ലൂക്ക.ലോൺലി പ്ളാനെറ്റിൽ നോക്കി ബോട്ട് യാത്രക്ക് എത്തിയതാണ് ലൂക്ക. അധികാരികളുടെ പ്രവർത്തിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.ജെട്ടി പൂട്ടിയതോടെ മട്ടാഞ്ചേരി ജൂതപ്പളളി, കൊട്ടാരം എന്നിവ കാണാൻ എത്തുന്ന സഞ്ചാരികൾ ദുരിതത്തിലാണ്.കൂടാതെ കൊച്ചി തുറമുഖത്ത് ജോലിക്ക് പോകുന്നവരും ധർമ്മസങ്കടത്തിലാണ്. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു.എം.എം.സലിം, എ.ജലാൽ, ആർ.ബഷീർ, മുജീബ് കൊച്ചങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.

#മട്ടാഞ്ചേരി ബോട്ട് ജെട്ടി ഒരു വർഷമായി അടച്ചു പൂട്ടിയ കിടക്കുന്നതിൽ പ്രതിഷേധിച്ച് മഹാത്മ സാംസ്ക്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇറ്റലി സ്വദേശി ലൂക്ക റീത്ത് ഉദ്ഘാടനം ചെയ്യുന്നു.