നെടുമ്പാശേരി: കാരക്കാട്ടുകുന്ന് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് അരപവന്റെ സ്വർണമാലയും 5000 ത്തോളം രൂപയും കവർന്നു. ഇന്നലെ രാവിലെ ഓഫീസ് തുറക്കാൻ വന്ന ഭാരവാഹികളാണ് വാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്.
ഓഫീസിലെ മേശയിലെ പ്ലാസ്റ്റിക് ഡപ്പിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും പണവുമാണ് മോഷ്ടിച്ചത്. പ്ലാസ്റ്റിക് ഡപ്പിയും കമ്പിപ്പാരയും അമ്പലമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ജംഗ്ഷനിലെ സിസിടിവി ക്യാമറ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. പരാതി പറഞ്ഞിട്ടും നന്നാക്കുന്നില്ലന്നു ആക്ഷേപമുണ്ട്.