krishna
കൃഷ്‌ണചന്ദ്ര രജക്‌

കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ 13 കിലോഗ്രാം കഞ്ചാവുമായിരണ്ട്‌ ഒഡിഷ സ്വദേശികളെ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. കൃഷ്‌ണചന്ദ്ര രജക്‌, സുബ്‌ഹാം സാഹൂ എന്നിവരെയാണ്‌ തൃക്കാക്കര അസി. കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും എളമക്കര പൊലീസും ചേർന്ന്‌ അറസ്‌റ്റ്‌ചെയ്‌തത്‌. ട്രെയിനിൽ കടത്തിക്കൊണ്ടുവന്നതാണ്‌ കഞ്ചാവെന്ന്‌ പൊലീസ്‌ പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം, കൊച്ചിയിലെ ഇടപാടുകാർ എന്നിവയെകുറിച്ച് പൊലീസ്‌ അന്വേഷണം ആരംഭിച്ചു.ഇന്ന് കോടതിയിൽ ഹാജരാക്കും.