മൂവാറ്റുപുഴ: നിലവിളക്ക് കത്തിക്കുന്നതിനിടെ പൊള്ളലേറ്റതൃക്കളത്തൂർ വെള്ളിരിപ്പിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (87) മരിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ്സംഭവം. തീഅണച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിമെഡിക്കൽകോളേജ് ആശുപത്രിയിലുംഎത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു.. മക്കൾ: വിശ്വനാഥൻ, സുദർശൻ, ശാന്ത, സതി. മരുമക്കൾ: ശശി, കൃഷ്ണൻകുട്ടി, ഗീത, പ്രീത.