dog
വലയില്‍ കുടുങ്ങിയ നായ

മൂവാറ്റുപുഴ: ആരക്കുഴ മൂഴിപാലത്തിനുസമീപമുള്ള വോളിബാൾ ഗ്രൗണ്ടിലെ വലയിൽ നായ കുടുങ്ങി.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെകൂടുതൽ കുരുക്കിൽ വീണു. നായയുടെ ദേഹത്ത് മുഴുവൻ വല ചുറ്റി. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയുടെ സെക്രട്ടറി രമേഷ്‌കുമാർ നാട്ടുകാരുടെ സഹായത്തോടെ നായയെ രക്ഷപ്പെടുത്തി.