ആലുവ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തിയാഘോഷം 23ന് ആലുവയിൽ നടക്കും. വൈകിട്ട് 3.30ന് ആലുവ പെരുമ്പിള്ളി ക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്ര ആരംഭിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് ആഘോഷ കമ്മിറ്റി അദ്ധ്യക്ഷൻ കെ.എസ്. പീച്ചാണ്ടി, ആഘോഷ പ്രമുഖ് സി.പി. രമേശ് എന്നിവർ പറഞ്ഞു.