ആലുവ: ഭൂസമരത്തിലായിരുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പുതിയ സ്ഥലവും വീടുവയ്ക്കാനുള്ള തുകയും ജില്ലാ കളക്ടർ അനുവദിച്ചു. ഏഴു കുടുംബങ്ങൾക്ക് അഞ്ചുസെന്റ് വീതം സ്ഥലവും ലൈഫ് ഭവനപദ്ധതിയിൽപ്പെടുത്തി നാലു ലക്ഷവുമാണ് അനുവദിച്ചത്. പറവൂർ താലൂക്കിൽപ്പെടുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ വെണ്മണിച്ചാൽ ഭൂസമരത്തിൽ പങ്കെടുത്തവർക്ക് മുപ്പത്തടം പാലറയിൽ അനുവദിച്ച സ്ഥലങ്ങളുടെ ആധാരം കഴിഞ്ഞദിവസം കൊങ്ങോർപ്പിള്ളി രജിസ്ട്രാർ ഓഫീസിൽ നടന്നു. കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം വെൺമണിക്കച്ചാലിൽ പട്ടികജാതി കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ വാങ്ങിയ സ്ഥലം നീർത്തടമായതാണ് ഭൂസമരത്തിലേക്ക് നയിച്ചത്.