മൂവാറ്റുപുഴ: ലോട്ടറി ഏജന്റസ്, സെല്ലേഴ്‌സ് സ്റ്റാഫ് യൂണിയൻ മേഖല സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി പി ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ആർ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ ലോട്ടറിത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. ഭാരവാഹികളായി ആർ രാകേഷ് (പ്രസിഡന്റ്), കെ എച്ച് അൻസാർ, പി എൻ പുരുഷോത്തമൻ ( വെെസ് പ്രസിഡന്റുമാർ ) , എം. എ. അരുൺ ( സെക്രട്ടറി), എം സി അയ്യപ്പൻ , വി എ അഷറഫ് ( ജോയിന്റ് സെക്രട്ടറിമാർ), പി എ തങ്കപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.