politics
ബൈത്തുറഹ്മ പദ്ധതിയിൽപ്പെടുത്തിദളിത് ലീഗ് കളമശേരി മണ്ഡലം കമ്മിറ്റി നിർമ്മിക്കുന്ന രണ്ടാമത്തെ കരുണ ഭവനം പി.സി. രാജൻ സന്ദർശിക്കുന്നു

മൂവാറ്റുപുഴ : മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ശിഹാബ് തങ്ങളുടെ ഓർമ്മയ്ക്കായി 2011 ൽ തുടക്കം കുറിച്ച ബൈത്തുറഹ്മ പതിനായിരത്തിൽപ്പരം കുടുംബങ്ങൾക്ക് വീടൊരുക്കിയത് ചരിത്രസംഭവമാണെന്നും മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനമായി ഇത് മാറിയെന്നും ദളിത് ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജൻ പറഞ്ഞു. ദളിത് ലീഗ് കളമശേരി മണ്ഡലം കമ്മിറ്റി നിർമ്മാണം പൂർത്തിയാക്കുന്ന രണ്ടാമത് കരുണ ഭവനത്തിന്റെ നിർമ്മാണ പുരോഗതി അദ്ദേഹം വിലയിരുത്തി. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ. ശശി, ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ, ട്രഷറർ ബാലസുബ്രഹ്മണ്യൻ, അജേഷ് കോടനാട്, ശശി വടയമ്പാടി, രതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ദളിത് ലീഗ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി നിർമ്മിച്ച ആദ്യവീട് മുളവൂരിൽ അയ്യപ്പനാണ് നൽകിയത്.