മൂവാറ്റുപുഴ: കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്' കൗൺസലിംഗ് സെൽ നടത്തുന്ന കരിയർ സൗഹൃദ ക്ലബുകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂൾ കോ ഓർഡിനേറ്റർമാർക്കായി സെന്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഏകദിന പരിശീലനക്ലാസ് പ്രിൻസിപ്പൽ സിസ്റ്റർ കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല കൺവീനർ റിജി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ വി.പി. സിനി, കെ.വി. ജോർജ് എന്നിവർ സംസാരിച്ചു.