വൈപ്പിൻ: ഞാറയ്ക്കൽ പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിലെ പ്രളയബാധിതരെ സഹായിക്കുവാൻ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ചെരുപ്പുകളും പഞ്ചായത്തിന്റെ വിവിധ മേഖലയിൽ നിന്ന് ശേഖരിച്ചു. ഉത്പ്പന്നങ്ങളുടെ ശേഖരണം ഞാറക്കൽ സി.ഐ മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി മുളവരിക്കൽ, ജനറൽ സെക്രട്ടറി കെ.കെ രഘുരാജ്, സെക്രട്ടറി കെ.വി. ആന്റണി , പി.ഡി. വർക്ഷീസ്, ജെയിംസ് കൂളിയത്ത്, ഹരിതാക്ഷി , പി.എ. ഓമന , ആനന്ദൻ, നെൽൺ, കെ.കെ. തമ്പി എന്നിവരുടെ നേതൃത്ത്വത്തിൽ ശേഖരിച്ച വസ്തുക്കൾ സംസ്ഥാന സർക്കാരിന്റെ ജില്ലാതല സംഭരണ കേന്ദ്രത്തിൽ ഏൽപ്പിക്കും.