വൈപ്പിൻ: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കൗൺസിൽ യോഗം നാളെ രാവിലെ 9.30ന് അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. കെ. വത്സൻ, ജില്ലാ പ്രസിഡന്റ് ടി. കെ. ജോസ്, സംസ്ഥാന സെക്രട്ടറി എ. എം. സുശീല തുടങ്ങിയവർ പങ്കെടുക്കും. മികച്ച പ്രവർത്തനം കാഴ്ചവച്ച താലൂക്ക് കമ്മിറ്റികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.