മൂവാറ്റുപുഴ:ആവോലി പഞ്ചായത്തിലെ എസ്.ബി.ഐ ശാഖ വാഴക്കുളം ശാഖയിൽ ലയിപ്പിക്കുന്നതിനെതിരെ ആവോലി പഞ്ചായത്ത് നിവാസികൾ പ്രക്ഷോഭത്തിലേക്ക്. 22 മുതൽ തീരുമാനം പിൻവലിക്കുന്നതു വരെ പ്രക്ഷോഭ പരിപാടികൾ തുടരുന്നതിന് ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസിന്റെ നേതൃത്വത്തിൽ രൂപികരിച്ച ജനകീയ സമരസമിതി തീരുമാനിച്ചു ..ആവോലി പഞ്ചായത്ത് ഹാളിൽ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ. ജോർജ് ജേക്കബ്, ജോൺ കുര്യൻ, ജോർജ് വർഗ്ഗീസ്, ജോസ് എടപ്പാട്ട്, എം.കെ അജി, സി.ആർ സിദ്ധാർത്ഥൻ, അയൂബ് ഖാൻ, ഷിബു ജോസ്, ഗീത ഭാസ്‌കരൻ, ബൾകീസ് റഷീദ്, സിനി സത്യൻ, സുഹറ സിദ്ദിഖ്, മോളി ജെയിംസ്, ജോജി ജോസ്, കെ.കെ ബഷീർ, സൈജു ടി.പി, ഷെമി ജോൺസ് എന്നിവർ സംസാരിച്ചു.