പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിരക്കേറി. കുളത്തൂർ പി.പി.മുരളീധരൻ മാസ്റ്ററാണ് യജ്ഞാചാര്യൻ .ഉദ്ഘാടന സമ്മേളനത്തിൽ വിശ്വബ്രാഹ്മണ കർമ സേവ സംഘം സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രാജി ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി , ചേന്നാട്ടുമഠ വിഷ്ണു വാസുദേവൻ നമ്പൂതിരി ,കുളത്തൂർ പി.മുരളിധരൻ മാസ്റ്റർ, രാജവിക്രമൻ നായർ, എൻ.ജി.ഗോപാലകൃഷ്ണൻ ,എൻ.ആർ.അമ്മിണിക്കുട്ടൻ എന്നിവർപങ്കെടുത്തു.

23 നാണ് സമാപനം. യജ്ഞ ദിനങ്ങളിൽ രാവിലെ 6ന് സഹസ്രനാമം. 12.30ന് പ്രസാദ ഊട്ട് വൈകിട്ട് 6.30ന് നാമജപവും തുടർന്ന് പ്രഭാഷണവും. ഇന്ന് വൈകിട്ട് 4ന് രുഗ്മിണി സ്വയംവര ഘോഷയാത്ര.

നാളെഒന്നിന് ആചാര്യ ദക്ഷിണ സമർപ്പണം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൈകിട്ട് 5ന് കളരിക്കൽ പരദേവതാ ക്ഷേത്രത്തിൽ നിന്ന് ശോഭായാത്ര ആരംഭിക്കും