കൊച്ചി:മുൻ രാഷ്ട്രപതി കെ .ആർ. നാരായണന്റെ 100 ാം പിറന്നാളാഘോഷത്തിന് ഒക്ടോബർ 27 ന് എറണാകുളത്ത് തുടക്കമാകുമെന്ന് കെ .ആർ. നാരായണൻ 100 ാമത് പിറന്നാൾ ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നാലിന് കെ ആർ നാരായണൻ അനുസ്മരണം നടക്കും. ചടങ്ങിൽ ഐ .വി ശശിയുടെ പേരിലുള്ള പ്രഥമ അവാർഡ് കലാരംഗത്ത് മികവ് തെളിയിച്ച വ്യക്തിക്ക് നൽകും. തുടർന്ന് ശശി ചിത്രങ്ങളിലെ ഗാനങ്ങളുടെ ആലാപനമുണ്ടാകും. ഒരു വർഷം നീണ്ട പിറന്നാൾ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഹാജി മൊയ്തീൻ ഷാ പറഞ്ഞു.