കൊച്ചി: കൊച്ചി കോർപ്പറേഷൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു. ഇന്നലെ മട്ടാഞ്ചേരി ടൗൺഹാളിൽ നടന്ന ചടങ്ങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി.സാബു ഉദ്‌ഘാടനം ചെയ്തു. ഇന്ന് പള്ളുരുത്തി ടൗൺഹാളിലും നാളെ എറണാകുളം ടൗൺ ഹാളിലും വിതരണ ചടങ്ങ് നടത്തും. ഇലക്ട്രോണിക് വീൽചെയർ, ബ്രെയ്ലി ലാപ് ടോപും ടാബും , നാല് ചക്രമുള്ള സ്‌കൂട്ടറുകൾ തുടങ്ങിയ സഹായ ഉപകരണങ്ങളാണ് നല്കുന്നത്. 1.85 കോടി രൂപയുടെ സഹായ ഉപകരണങ്ങൾ വിവിധ വിഭാഗങ്ങളിലുള്ളവർക്കായി വിതരണം ചെയ്യും. ഇന്നലെ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.