legal
സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്റർ സംഘടിപ്പിച്ച പക്ഷാന്തര തർക്കപരിഹാര പരിപാടിയുടെ ഉദ്ഘാടനം ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം നിർവഹിക്കുന്നു. ജഡ്‌ജിമാരായ കൗസർ എടപ്പകത്ത്, ജോണി സെബാസ്റ്റ്യൻ, ജസ്റ്റിസുമാരായ പി.വി. ആശ., എ.എം. ഷെഫീക്ക്, വി. ചിംദബരേഷ്, മുഹമ്മദ് മുഷ്താഖ്, സുനിൽ തോമസ് എന്നിവർ സമീപം

കൊച്ചി : സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുപ്രവർത്തകർക്ക് സംഘടിപ്പിച്ച പക്ഷാന്തര തർക്കപരിഹാര പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ലീഗൽ സർവീസസ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം നിർവഹിച്ചു. മീഡിയേഷൻ സെന്റർ ബോർഡംഗം ജസ്റ്റിസ് വി. ചിദംബരേഷ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എ.എം. ഷെഫീക്ക്, ജസ്റ്റിസ് സുനിൽ തോമസ്, പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കൗസർ എടപ്പകത്ത്, ജില്ലാ ജഡ്‌ജി ജോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.