sahaya-nidhi
അപകടത്തിൽ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ സുനിലിന്റെ മാതാവ് കുടുംബ സഹായ നിധി ഏറ്റുവാങ്ങുമ്പോൾ

പെരുമ്പാവൂർ: സർവ്വീസിലിരിക്കെ വാഹനാപകടത്തിൽ മരണമടഞ്ഞ പെരുമ്പാവൂർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ഇ.എൻ. സുനിലിന്റെ ആശ്രിതർക്ക് കേരള പൊലീസ് അസോസിയേഷനുംഓഫീസേഴ്‌സ് അസോസിയേഷനും സമാഹരിച്ച കുടുംബ സഹായ നിധി കൈമാറി. പെരുമ്പാവൂർ ഡി.വൈ. എസ്.പി ഓഫീസിലെ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പന്ത്രണ്ട് ലക്ഷത്തോളം രൂപ സുനിലിന്റെ അമ്മയ്ക്ക് കൈമാറി. ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. അശമന്നൂർ പഞ്ചായത്തംഗം ജയിംസ് പുല്ലൻ, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെകട്ടറി സി.ആർ. ബിജു, പി. എ. ഫൈസൽ, ഇ.കെ. അനിൽകുമാർ, ജെ. ഷാജിമോൻ, എം.പി. സുരേഷ് ബാബു, എൻ .സി. രാജീവ്, ഇ.കെ. അബ്ദുൾ ജബ്ബാർ എം.വി. സനിൽ, പി.എൻ. പ്രിജിത് എന്നിവർ പ്രസംഗിച്ചു.