p-k-soman
കർഷക സംഘം കുറിച്ചിലക്കോട് സമ്മേളനം സംസ്ഥാന കമ്മറ്റിഅംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വന്യ ജീവികൾ കാർഷിക വിള നശിപ്പിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ വനം, റവന്യൂ, കൃഷി വകുപ്പുദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം കോടനാട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കോടനാട്, ആലാട്ടുചിറ മേഖലയിൽ കാട്ടാനകളും പന്നികളും വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്. വിളകൾ നശിക്കുന്ന കർഷകന് ന്യായമായ നഷ്ട പരിഹാരം നൽകാൻ തയ്യാറാകണമെന്ന് കർഷക സംഘം സമ്മേളനം ആവശ്യപ്പെട്ടു. കുറിച്ചിലക്കോട് ഒ കെ ദിവാകരൻ നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്തു.. ഭാരവാഹികൾ:പി ശിവൻ (പ്രസിഡൻറ്) കെ പരമേശ്വരൻ (വൈസ് പ്രസിഡൻറ്) സി എസ് ശ്രീധരൻപിള്ള (സെക്രട്ടറി) കെ പി അശോകൻ (ജോയിന്റ് സെക്രട്ടറി) വിപിൻ കോട്ടേക്കുടി (ട്രഷറർ).