ചോറ്റാനിക്കര : മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക കൊതുക് നിവാരണ ദിനത്തിൽ രണ്ടുമാസം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..സമീപപ്രദേശങ്ങളിലെ റബ്ബർ തോട്ടത്തിലെ ചിരട്ടകളെല്ലാം വെള്ളം കളഞ്ഞ് കമഴ്ത്തി വെക്കുകയും സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. അദ്ധ്യാപകരായ ഡെയ്‌സി വർഗീസ് ,ജിനുജോർജ് ,ജിൻസി പോൾ,ബിനു വർഗീസ് ,മനു ഏലിയാസ് വിദ്യാർത്ഥികളായ ജോയൽ സാബു.അനന്യ സന്തോഷ്,ജെസ്‌ന ജോയ്,ഐമ സന്തോഷ്,ആക്‌സബൈജു എന്നിവർ നേതൃത്വം നൽകി.