കൊച്ചി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2019 ലെ ദേശീയ സംരംഭക പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. മികച്ച സംരംഭങ്ങളെ കണ്ടെതുന്നതിനും യുവാക്കളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുരസ്‌കാരം നൽകുന്നത്.
നവംബറിൽ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ വിജയികളെ അനുമോദിക്കും.
പുരസ്‌കാരത്തിന് സെപ്തംബർ 10 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. www.neas.gov.in എന്ന വെബ്‌സൈറ്റ് സന്ദർഷിക്കുക.