പെരുമ്പാവൂർ: മർച്ചന്റ് അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. 198 നെതിരെ 462 വോട്ടുകൾക്ക് എൻ. ടി. കുര്യാച്ചൻ നേതൃത്വം നൽകിയ പാനലിനെ പരാജയപ്പെടുത്തി. തുടർന്ന് ചേർന്ന കമ്മറ്റി ജോസ് നെറ്റിക്കാടനെ പ്രസിഡന്റായും വി. പി. നൗഷാദിനെ ജനറൽ സെക്രട്ടറിയായും എം. യു ഹമീദിനെ ട്രഷററായും തിരഞ്ഞെടുത്തു.നേരത്തെ ചേർന്ന പൊതുയോഗവും തിരഞ്ഞെടുപ്പും അലങ്കോലമായ സാഹചര്യത്തിൽ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.