ഡൈൻ അപ്‌സ് ആപ്പ് കൊച്ചിയിലും

കൊച്ചി : വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഓൺലൈനായി ഓർഡർ ചെയ്ത് ചൂടോടെ ഇനി കൊച്ചിയിലും . വീട്ടുവിഭവങ്ങൾ കഴിക്കാമെന്നു മാത്രമല്ല, നഗരത്തിലെ സ്ത്രീകൾക്ക് സംരംഭകരാകാനും മികച്ച വരുമാനം നേടാനും ഇതുവഴി കഴിയും. ഡൈൻ അപ്‌സ് എന്ന ആപ്പാണ് കൊച്ചി നഗരത്തിൽ വീട്ടുവിഭവങ്ങൾ വിതരണം ചെയ്യുക. ഏപ്രിലിൽ കോഴിക്കോട്ട് ആരംഭിച്ച ആപ്പ് നവീകരിച്ചു കൊണ്ടാണ് കൊച്ചിയിലെത്തുന്നത്.

ആരോഗ്യകരമായ ഭക്ഷണശീലവും വനിതാ സംരംഭകത്വവും വളർത്താൻ ആപ്പ് സഹായിക്കും. സ്ത്രീകൾക്ക് തങ്ങളുടെ പാചക അഭിരുചി പ്രദർശിപ്പിക്കാൻ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദിയാണ് ഇത്. അതുവഴി ഒരു വരുമാനമാർഗം കണ്ടെത്താനും ഡൈൻ അപ്‌സ് സഹായിക്കും.

പരിസരത്തെ വീടുകളിൽ നിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ ലൊക്കേഷൻ അടിസ്ഥാനമാക്കി സേർച്ച് സൗകര്യവും ആപ്പ് നൽകും. ഭക്ഷണത്തിന്റെ വില ഓൺലൈനായി അടയ്ക്കാം. ഹോം ഡെലിവറിയും നേരിട്ടെത്തി വാങ്ങാനും സൗകര്യമുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഡൈൻ അപ്‌സ് ആപ്പിന്റെ ഐഫോൺ പതിപ്പ് ഈമാസം അവസാനം അവതരിപ്പിക്കും.

#കോഴിക്കോട് സ്വദേശി സജ്‌ന വീട്ടിലിന്റെ മനസിലുദിച്ച ആശയമാണ് ഡൈൻ അപ്‌സ് ആപ്പ്. ചങ്ങനാശേരി സ്വദേശി സോമി സിൽവി കമ്പനിയുടെ സി.ഒ.ഒയും ന്യൂയോർക്ക് സ്വദേശി മാർക് വോംഗ് സി.എഫ്.ഒയുമാണ്.

#വീട്ടിലുണ്ടാക്കിയ ഭക്ഷണം ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാനുള്ള വേദിയാണ് ഡൈൻ അപ്‌സ് ലഭ്യമാക്കുന്നത്.ഭക്ഷണം എത്തിക്കുന്ന നിരവധി സംരംഭങ്ങളുണ്ടെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നത് കൂടുതൽ ആരോഗ്യപ്രദവും വിശ്വാസയോഗ്യവുമായിരിക്കും.

സജ്‌ന വീട്ടിൽ, കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റും.

#ആപ്പ് വികസിപ്പിച്ചത് കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സ്