കൊച്ചി: ചേന്ദമംഗലം, ഗോതുരുത്ത്, പെരുമ്പടന്ന, തുരുത്തിപ്പുറം എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ അർബുദ രോഗികൾക്കായി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽസംഘം കനിവ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് മരുന്നും ചികിത്സയും നൽകി. ഓങ്കോളജിസ്റ്റ് ഡോ.സി.എൻ. മോഹനൻ നായർ, ഡോ. നിബ അലി എന്നിവർ രോഗികളെ പരിശോധിച്ചു.