കൊച്ചി: ഭാരത് ധർമ്മ ജനസേനയുടെ ബി.ഡി.ജെ.എസ് വനിതാവിഭാഗമായ മഹിളാസേനയുടെ എറണാകുളം നിയോജക മണ്ഡലം പ്രവർത്തക സംഗമം സെപ്തംബർ ഒന്നിന് രാവിലെ 9.30 ന് അയ്യപ്പൻകാവ് എസ്.എൻ.ഡി.പി ശാഖാ ഹാളിൽ ചേരും. ജില്ല പ്രസിഡന്റ് എ.ബി.ജയപ്രകാശ് സംഗമം ഉദ്‌ഘാടനം ചെയ്യും. അയ്യപ്പൻകാവ് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് അഡ്വ. എം.ആർ. ജയപ്രസാദ് മുഖ്യാതിത്ഥിയാകും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണവും ശ്രീനാരായണ വൈദിക സമിതി സംസ്ഥാന ജോ.സെക്രട്ടറി വൈക്കം ശ്രീകുമാർ തന്ത്രികൾ അനുഗ്രഹപ്രഭാഷണവും നടത്തും.
മഹിളാസേന ജില്ല പ്രസിഡന്റ് നിർമ്മലചന്ദ്രൻ അദ്ധ്യക്ഷയാകും. ജില്ല സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് നയപരിപാടികൾ വിശദീകരിക്കും. സംസ്ഥാന സമിതി അംഗം പമീല സത്യൻ തിരുവോണ സന്ദേശം നൽകും. മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ജയഷൂർ ഓണാശംസകൾ അർപ്പിക്കും.
പച്ചാളം 1484ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് അഡ്വ.വി.പി.സീമന്തിനി ഓണക്കോടി വിതരണം ചെയ്യും. മണ്ഡലം വൈസ് പ്രസിഡന്റ് ഗീത സന്തോഷ് അരിവിതരണവും മണ്ഡലം സെക്രട്ടറി സരസമ്മ രാധാകൃഷ്ണൻ പച്ചക്കറി കിറ്റുകളുടെ വിതരണവും നിർവഹിക്കും.
വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം കാഞ്ചന വിശ്വംഭരനും സ്കോളർഷിപ്പ് വിതരണം മണ്ഡലം വൈസ് പ്രസിഡന്റ് പങ്കജാക്ഷി ബാലചന്ദ്രനും നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് അർജുൻ ഗോപിനാഥ് ആശംസകൾ നേരും. മഹിളാസേന നിയോജക മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, ജനറൽ സെക്രട്ടറി വാസന്തി ദാസൻ എന്നിവർ സംസാരിക്കും.