പിറവം: കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി മുൻ നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോണിനെ ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സജി അഗസ്റ്റിനാണ് വൈസ് പ്രസിഡന്റ് .
പ്രസിഡന്റ്, വൈസ് പ്രസിഡൻറ് എന്നിവർക്കു പുറമെ എ.കെ.തോമസ്, മർക്കോസ് ഉലഹനൻ, പി.വി..മേർക്കൊസ് കെ.സി.ഷാജി, റെജി ജോൺ, ഉഷ വിമലാക്ഷൻ, ലീല കുര്യാക്കോസ് , പി.കെ .ശശികല, പി.സി.ഭാസ്കരൻ എന്നിവരും സത്യപ്രതിജ്ഞഞ ചെയ്ത് അധികാരമേറ്റു.