കൂത്താട്ടുകുളം :മണ്ണത്തൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി, പ്രതിഭാ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചരിത്ര പഠന ദേശാഭിമാന സദസ് പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് ബിജു കെ.ജോർജ് അദ്ധ്യക്ഷനായിരുന്നു.
ചടങ്ങിൽ കൂത്താട്ടുകുളം ഗവ.സർവ്വൻറ് സഹകരണ സംഘം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സി കെ സന്തോഷിനെ ആദരിച്ചു. വാട്ട്സ് അപ്പ് കൂട്ടായ്മ നൽകിയ
എൽ.ഇ.ഡി ടി.വി.കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.സി കുര്യാക്കോസ് സമ്മാാനദാനം നിർവ്വഹിച്ചു. വാർഡ് അംഗങ്ങളായ ജോൺസൺ വർഗീസ്, ലിസി റെജി,വായനശാല സെക്രട്ടറി എ.സി.ജോൺസൺ, പി.കെ വിജയൻ, ആർ സുനിൽ കുമാർ, ഷൈല സേവ്യർ, ബാബു ജോർജ്, പി.വി.കുര്യാക്കോസ്, കെ.വി.കിഷോർ എന്നിവർ സംസാരിച്ചു