പറവൂർ : പറവൂർ മേഖലയിലെ ചേന്ദമംഗലം, ഗോതുരുത്ത്, പെരുമ്പടന്ന, തുരുത്തിപ്പുറം എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ അർബുദരോഗികൾക്കായി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘവും കനിവ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ചികിത്സയും മരുന്നും നൽകി. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹനൻ നായർ, ഡോ. നിബ അലി എന്നിവർ നേതൃത്വം നൽകി.