കാക്കനാട് :പ്രളയ ദുരിതാശ്വാസത്തിൻെറ മറവിൽ അനധികൃത പണപ്പിരിവ് നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ കളമശേരി ബ്ലോക്ക് കമ്മി​റ്റി ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചതായി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് കാക്കനാട് സ്വദേശി​ ഷെഫീക്ക്, ഭാര്യ നഹീമ, കെ.എം. സിജു എന്നിവർ പണപ്പി​രി​വ് നടത്തി​യതായാണ് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചത്. നടപടി​യുണ്ടായി​ല്ലെങ്കി​ൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ് .ഐ ബ്ലോക്ക് പ്രസിഡന്റ് ഓ.എം സലാവുദ്ധീൻ,സെക്രട്ടറി എ.ആർ രഞ്ജിത്ത് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു